പ്രാര്‍ഥനാസഹായത്തിനായി
അനേകായിരങ്ങള്‍ കാത്തിരിക്കുന്നു
പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കുന്നില്ല എന്ന പരാതി ആത്മീയ ലോകത്ത് സര്‍വ്വസാധാരണമാണ്.പലപ്പോഴും നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥനകളില്‍ ഒന്നിനുപോലും മറുപടി ലഭിക്കാതിരിക്കുന്നതിന്‍റെ കാരണം നമ്മിലെ പാപങ്ങളും പാപസ്വഭാവങ്ങളും ആണ്.സഹോദരങ്ങളേ നിങ്ങള്‍ യബ്ബോക്കിന്‍റെ തീരത്തിരുന്നു പ്രാര്‍ഥിക്കുന്ന യാക്കോബിനെ മാതൃകയാക്കണം.പ്രതികാരവാഞ്ചയോടെ 400 പേരുമായി വരുന്ന ഏശാവിന്‍റെ കയ്യില്‍നിന്നു തന്‍റെ 20 വര്‍ഷത്തെ സര്‍വ്വ സമ്പാദ്യങ്ങളെയും ഭാര്യമാരേയും മക്കളെയും ദാസിമാരെയും രക്ഷിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നു യാക്കോബിന് അറിയാമായിരുന്നു.അതിനുവേണ്ടി "നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല" എന്ന് പറഞ്ഞു അവന്‍ ദൈവത്തിന്‍റെ ദൂതനുമായി യബ്ബോക്കിന്‍റെ തീരത്ത് രാത്രിയുടെ യാമങ്ങള്‍ മുഴുവന്‍ മല്ലുപിടിച്ചു.തന്‍റെ ഇടുപ്പ് ഉളുക്കിയിട്ടും അവന്‍ പിന്മാറിയില്ല.അവസാനം അവന്‍ ആ ചോദ്യം കേട്ടു."നിന്‍റെ പേരെന്ത്?",യാക്കോബ് എന്ന് അവന്‍ മറുപടി നല്‍കി.അവന്‍റെ പേര് അറിയാഞ്ഞിട്ടല്ല ദൈവം അവനോടു ആ ചോദ്യം ചോദിച്ചത്.പിന്നെയോ 20 വര്‍ഷം മുമ്പ് ,കാഴ്ച മങ്ങിയ സ്വ പിതാവിനെ അവന്‍ പേര് മാറ്റി കബളിപ്പിച്ചത് ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു.തന്‍റെ കുറ്റം ഏറ്റു പറഞ്ഞപ്പോള്‍ ദൈവം അവനെ അനുഗ്രഹിച്ചു.ഇതുപോലെ നമ്മുടെ പാപം നാം ഏറ്റു പറഞ്ഞു അപേക്ഷിക്കുമ്പോള്‍ നാം പുതിയ സൃഷ്ടികളായി തീരും.യാക്കോബിനെ അനുഗ്രഹിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും.എന്നെ വായിക്കുന്ന പ്രിയപ്പെട്ട സഹോദരങ്ങളേ ,നിങ്ങളുടെ മനസ്സിനെ ഭാരപ്പെടുത്തുന്ന ഏതു പ്രശ്നത്തിനും പരിഹാരം നല്‍കാന്‍ ദൈവത്തിനു കഴിയും.രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന സഹോദരങ്ങളേ ,മദ്യപാനത്തിന്‍റെ ഇരകളായി ഭാരമനുഭവിക്കുന്ന കുടുംബാംഗങ്ങളെ ,മറ്റേതൊരു വിധത്തിലും മനോവിഷമം അനുഭവിക്കുന്നവരെ,നിങ്ങളെ ഞാന്‍ ദൈവത്തിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു.പ്രിയപ്പെട്ടവരെ നമ്മുടെ അതിവിശുദ്ധ വിശ്വാസം ആധാരമാക്കി പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചു നിത്യജീവനായി നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ കരുണക്കായി കാത്തിരിക്കാം.ദൈവ സ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചു കൊള്ളുവിന്‍.അങ്ങനെ വിശുദ്ധ യൂദായുടെ വാക്കുകള്‍ അനുസരിക്കുവിന്‍.പ്രാര്‍ഥനാ സഹായത്തിനായി ബന്ധപ്പെടുക.ഗോപകുമാര്‍ നെടിയത്ത്,ലക്ഷ്മിനിവാസ്,വെള്ളൂപ്പാറ,പോരേടം.പി.ഓ,ചടയമംഗലം,കൊല്ലം,കേരളം-691539.
ഗോപകുമാര്‍ നെടിയത്ത്
No comments:
Post a Comment