Monday, 9 May 2011

MESSAGE

  ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍!

                 ദൈവത്തിന്‍റെ സാക്ഷികളായി യേശുവിന്‍റെ സുവിശേഷം ഘോഷിക്കുന്നതു നിമിത്തം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ദൈവജനം ചെയ്യേണ്ടത് എന്താണെന്ന് അപ്പൊസ്തലനായ പൗലോസ് സംശയാതീതമായി വ്യക്തമാക്കുന്നു.തെസ്സലോനീക്യര്‍ക്കു എഴുതിയ രണ്ടാം ലേഖനത്തില്‍ മൂന്നാം അദ്ധ്യായത്തിലെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഇങ്ങനെ പറയുന്നു."അവസാനമായി സഹോദരന്മാരേ, കര്‍ത്താവിന്‍റെ വചനം നിങ്ങളുടെ അടുക്കല്‍ എന്നപോലെ അതിവേഗം പ്രചരിക്കുവാനും മഹത്ത്വപ്പെടുവാനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യില്‍നിന്ന് ഞങ്ങള്‍ വിടുവിക്കപ്പെടുവാനും പ്രാര്‍ത്ഥിക്കുവിന്‍; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ." സഭാ വ്യത്യാസമില്ലാതെ, ദേശത്തിന്‍റെയോ ഭാഷകളുടെയോ അതിരുകളില്ലാതെ, കര്‍ത്താവിന്‍റെ  സുവിശേഷം ലോകത്തിന്‍റെ അറ്റങ്ങളോളം എത്തിക്കുവാന്‍ ജീവന്‍ പണയംവച്ചു പ്രവര്‍ത്തിക്കുന്ന സഹോദരങ്ങളെ വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യില്‍നിന്ന് രക്ഷിക്കുവാന്‍ വേണ്ടി  പ്രാര്‍ത്ഥിക്കുക എന്നത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഓരോ ദൈവപൈതലിന്‍റെയും ഉത്തരവാദിത്വമായി നാം കരുതുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.

ഗോപകുമാര്‍ നെടിയത്ത്

No comments:

Post a Comment