Monday, 9 May 2011

PRAYER

   പ്രിയസഹോദരനും കുടുംബത്തിനും
               വേണ്ടി പ്രാര്‍ത്ഥിക്കുന്നു

              പ്രിയ സഹോദരാ അങ്ങയുടെയും കുടുമ്പത്തിന്‍റെയും ജീവിത സാഹചര്യം ഒരു ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ഞാന്‍ ഇന്നറിയുകയുണ്ടായി.ആലപ്പുഴ ജില്ലയില്‍ മാന്നാറിനു അടുത്ത് പരുമലയില്‍ പത്തൊന്‍പതു വര്‍ഷമായി വാടകവീട്ടില്‍ ജീവിക്കുന്ന പ്രിയ സഹോദരാ അങ്ങേയ്ക്കും കുടുംബാംഗങ്ങള്‍ക്കും.വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.സ്വര്‍ഗ്ഗീയ പിതാവേ ഈ സഹോദരനും കുടുംബത്തിനും വേണ്ടി ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു പ്രാര്‍ത്ഥിക്കുകയാണ്.സ്വര്‍ഗ്ഗം മറുപടി നല്‍കി അനുഗ്രഹിക്കണമേ.ഈ പ്രിയ സഹോദരനെയും കുടുംബത്തെയും കര്‍ത്താവിന്‍റെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്.കര്‍ത്താവേ ഈ മകന് സൗഖ്യം നല്‍കി അനുഗ്രഹിക്കണമേ.പ്രിയ കര്‍ത്താവേ ഈ മകനും കുടുംബത്തിനും സന്തോഷപ്രദമായി ജീവിക്കാന്‍ ഒരല്‍പം ഭൂമിയും ഒരു നല്ല ഭവനവും നല്‍കി അനുഗ്രഹിക്കേണമേ.ഈ കുടുംബത്തിന്‍റെ ദൈവീക സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒരു തയ്യല്‍ മെഷീനുവേണ്ടി കാത്തിരിക്കുന്ന ഇവിടുത്തെ ഒരു മകള്‍ക്ക് അത് നല്‍കി അനുഗ്രഹിക്കണം കര്‍ത്താവേ.ഉന്നത വിദ്യാഭ്യാസത്തിനു വഴിയില്ലാതെ കരയുന്ന മക്കള്‍ക്ക്‌ അതിനു അവസരം ഒരുക്കി കൊടുക്കുന്നതിനു വേണ്ടി അപേക്ഷിക്കുന്നു കര്‍ത്താവേ.ഇവരെ സഹായിക്കുവാന്‍ അനവധി മനുഷ്യര്‍ക്ക്‌ കരുത്ത് ഉണ്ടാകുവാന്‍ വേണ്ടി അപേക്ഷിക്കുന്നു കര്‍ത്താവേ.കര്‍ത്താവിന്‍റെ നാമത്തില്‍  ഈ കുടുംബത്തിലെ ഓരോരുത്തരെയും അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കുകയാണ്.മറുപടി തന്നു അനുഗ്രഹിച്ചതിന് സ്തോത്രം ചെയ്യുന്നു.ഈ കുടുംബത്തിനു ഇന്ന് മുതല്‍ പുതിയ ഒരനുഭവം കൈവന്നിരിക്കുകയാണ്.വിശ്വസിക്കുക.ദൈവത്തിന്‍റെ അളവറ്റ കൃപ നമ്മോടു കൂടെയാണ്.


ഗോപകുമാര്‍ നെടിയത്ത്

No comments:

Post a Comment